കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയില്‍ എആര്‍വൈ ടെലിവിഷന്‍ ചാനലിന്റെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 2000 ത്തോളം വരുന്ന മുത്താഹിദ ക്വാമി മൂവ്മെന്റ് (എംക്യുഎം) പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. അതിക്രമിച്ചു കയറിയ പ്രവര്‍ത്തകര്‍ ഓഫീസ് പൂര്‍ണമായും തല്ലിത്തകര്‍ത്തു.
സര്‍ക്കാരിനെതിരേ എംക്യുഎം നടത്തിയ സമരം വേണ്ടത്ര രീതിയില്‍ എആര്‍വൈ റിപ്പോര്‍ട്ട് ചെയ്തില്ലെന്ന പേരിലാണ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതെന്ന് സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ പിടിയിലായതായി പോലീസ് അറിയിച്ചു.
Discussion about this post