ബംഗളുരു: പാകിസ്ഥാന് നരകമല്ല എന്ന് പറഞ്ഞത് തെറ്റല്ലാത്തിനാല്‍ മാപ്പ് പറയില്ലെന്ന് നടി രമ്യ. എനിക്ക് ബംഗ്ളാദേശിനോടും ശ്രീലങ്കയോടും ഇഷ്ടമാണ്. ഇന്ത്യ വിട്ട് പോകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇതെന്റെ നാടാണ്. രമ്യ പറഞ്ഞു. എന്നാല്‍, ഈ ചെറിയ സംഭവത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിച്ചാല്‍ ഇതിനേക്കാള്‍ വലിയ കാര്യങ്ങള്‍ക്ക് പൊരുതാനുള്ള അവകാശം പോലും ഇല്ലാതാകും. എന്റെ വീക്ഷണങ്ങളില്‍ ഉറച്ചു നില്‍ക്കാനുള്ള സ്വാതന്ത്യം എനിക്കുണ്ട്. അതാണ് ജനാധിപത്യം. നിങ്ങളുടെ ആശയങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കരുതെന്നും രമ്യ പറഞ്ഞു.
പാകിസ്ഥാന് നരകമല്ല എന്ന് പറഞ്ഞതിന് രാജ്യദ്രോഹക്കുറ്റത്തിന് രമ്യക്കെതിരെ കര്‍ണാടകയിലെ അഭിഭാഷകനായ വിത്തല്‍ ഗൗഡയാണ് കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ശനിയാഴ്ചയാണ് കോടതി കേസ് പരിഗണിക്കുക.
Discussion about this post