ബെയ്റൂട്ട്: സിറിയയില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തിലും ഷെല്ലാക്രമണത്തിലും 35 പേര് കൊല്ലപ്പെട്ടു. ഞായറാഴ്ച രാവിലെ നടന്ന ആക്രമണത്തില്‍ അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ജബ് അല്‍ കുസ്സയിലുണ്ടായ ഷെല്ലാക്രമണത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്.
അല്‍ അമാരനിലുണ്ടായ വ്യോമാക്രമണത്തില്‍ 15 പേരാണ് മരിച്ചത്. ഇവിടെ 25 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ഐഎസിന്റെ ശക്തി കേന്ദ്രമായിരുന്ന ജരബുലുസ് ലക്ഷ്യമാക്കിയാണ് തുര്‍ക്കി സൈന്യം സിറിയയില്‍ കടന്നുകയറി ആക്രമണം നടത്തുന്നത്.
Discussion about this post