കൊച്ചി : കൊക്കെയ്ന്‍ കേസില്‍ താന്‍ നിരപരാധിയെന്ന് തെളിഞ്ഞതായി നടന് ഷൈന്‍ ടോം ചാക്കോ. താന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിട്ടില്ലെന്ന് തെളിഞ്ഞല്ലോയെന്ന് ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ ഇന്ന് എറണാകുളം സെഷന്‍സ് കോടതിയില്‍ കൊണ്ടുവന്നപ്പോളായിരുന്നു പ്രതികരണം. ഫ്ളാറ്റില്‍ പോയത് സുഹൃത്തുക്കളെ കാണാനാണെന്ന് ഷൈന്‍ പറഞ്ഞു.
ഇതിഹാസയിലൂടെ സിനിമാരംഗത്തെത്തിയ ഷൈന്‍ ടോം ചാക്കോയെയും നാലു യുവതികളെയും കഴിഞ്ഞ മാസമാണ് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി കൊച്ചിയിലെ ഫഌറ്റില്‍ നിന്ന് പോലീസ് പിടികൂടിയത്. തൃശൂരിലെ വിവാദ വ്യവസായി നിസാമിന്റെ ഫ്ളാറ്റ് വാടകക്കെടുത്താണ് ഇവര്‍ ലഹരി പാര്‍ട്ടി നടത്തിയിരുന്നത്. ഫഌറ്റ് വാടകക്കെടുത്തത് രേഷ്മയാണ്.
Discussion about this post