നവാഗതരായ തോമസ്-ലിജു തോമസ് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘കവി ഉദ്ദേശിച്ചത്’ ചിത്രത്തിന്റെ ടീസര്‍ ഇറങ്ങി. ആസിഫ് അലി, ബിജുമേനോന്, നരേന് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അഞ്ജു കുര്യനാണ് നായിക. സമൂഹമാധ്യമങ്ങളിലൂടെ തരംഗം സൃഷ്ടിച്ച ‘രമണിയേച്ചിയുടെ നാമത്തില്‍’ എന്ന ഷോര്‍ട്ട് ഫിലിമിന്റെ അണിയക്കാരാണ് തോമസും ലിജുവും. ഒക്ടോബര്‍ എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുക. ആസിഫ് അലിയുടെ നേതൃത്വത്തിലുള്ള ആദംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
സൈജു കുറുപ്പ്, ബാലു വര്‍ഗീസ്, സുനില്‍ സുഖദ, ഗണപതി, അഭിഷേക്, സുധി കോപ്പ, മനോജ് ഗിന്നസ്, കോട്ടയം പ്രദീപ്, ദിനേശ് നായര്‍, പ്രശാന്ത് അലക്സാണ്ടര്‍, ലെന, ബിന്ദു പണിക്കര്‍, ചിത്രാ ഷേണായി, വീണാ നായര്‍ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തോമസുകുട്ടി, മാര്ട്ടിന് ഡ്യുറോ എന്നിവരാണ് തിരക്കഥ തയ്യറാക്കിയിരിക്കുന്നത്. കാമറ നിര്‍വ്വഹിച്ചിരിക്കുന്നത് ഷഹനാദ് ജലാല്‍ ആണ്. റഫീഖ് അഹമ്മദും അനില്‍ പനച്ചൂരാനും ചേര്‍ന്നാണ് ഇതിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. സംഗീതം വിനു തോമസ്, ജേക്ക്സ്, ബിജോയ്.
Discussion about this post