ഇന്ത്യന്‍ അതിര്‍ത്തിക്കപ്പുറത്ത് പാക്ക് സേനകളുടെയും ഭീകരരുടെയും നീക്കങ്ങള്‍ തല്‍സമയം പകര്‍ത്തി രാപകലില്ലാതെ ഇന്ത്യന്‍ സൈന്യത്തിനു എത്തിക്കുന്നത് സൈനിക ഉപഗ്രഹങ്ങളാണെന്ന് ഐഎസ്ആര്‍ഒ വക്താവ്. പിഒകെയില്‍ നിന്നുള്ള എല്ലാ വിവരങ്ങളും ചിത്രങ്ങളും സൈന്യത്തിനു കൈമാറുന്നുണ്ട്. എന്നാല്‍ എന്തെല്ലാം കൈമാറുന്നുണ്ടെന്ന വിവരം ഔദ്യോഗിക വെളിപ്പെടുത്തല്‍ നടത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സൈനികാവശ്യങ്ങള്‍ക്കായുള്ള കാര്‍ട്ടോസാറ്റ് ആണ് വിവരങ്ങള്‍ കൈമാറുന്നത്. കാര്‍ട്ടോസാറ്റ്2എ നേരത്തെ തന്നെ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്. കാര്‍ട്ടോസാറ്റ് 2സി ഈ വര്‍ഷമാണ് വിക്ഷേപിച്ചത്. സൈനിക ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ സൈനികാവശ്യത്തിനു ഉപഗ്രഹത്തെ ആശ്രയിക്കുന്ന ചൈനയോടും അമേരിക്കയോടും കിടപിടിക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ബഹിരാകാശത്തു നിലവിലുള്ളതില്‍ ഏറ്റവും മികച്ച സൈനിക ഉപഗ്രഹങ്ങളിലൊന്നാണ് കാര്‍ട്ടോസാറ്റ്2സി. മറ്റു രാജ്യങ്ങളില്‍ നിന്നുളള മിസൈല്‍ ആക്രമണങ്ങളെ മുന്‍കൂട്ടി അറിയിക്കാനും ഈ ഉപഗ്രഹങ്ങള്‍ക്ക് സാധിക്കും. മിസൈല്‍ വിക്ഷേപിക്കാനും നേരിടാനും കാര്‍ട്ടോസാറ്റ്-2എ ഉപയോഗിക്കുന്നുണ്ട്. കാര്‍ട്ടോസാറ്റ്-2സി നിന്നു ലഭിക്കുന്നത് മികവാര്‍ന്ന ചിത്രങ്ങളും വിഡിയോയുമായാണ്. ഈ വീഡിയോകളും ചിത്രങ്ങളും നിരീക്ഷിച്ചാണ് പാക്കിസ്ഥാന്റെ ഓരോ നീക്കങ്ങളെയും സൈന്യം മുന്‍കൂട്ടി മനസ്സിലാക്കുന്നത്.
പാക്കിസ്ഥാനിലെ ഓരോ ഭീകരക്യാംപും ഇന്ത്യന്‍ സാറ്റലൈറ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസത്തെ കമാന്‍ഡോ ദൗത്യത്തിന്റെ വീഡിയോയും സാറ്റലൈറ്റ് വഴിയാണ് ഡല്‍ഹിയില്‍ എത്തിച്ചിരുന്നത്. ബഹിരാകാശത്തു നിന്നു ഭൂമിയെ വീക്ഷിക്കുകയെന്നതാണു കാര്‍ട്ടോസാറ്റ്2സി സാറ്റലൈറ്റിന്റെ പ്രഥമ ദൗത്യം. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ സംഘമാണു കാര്‍ട്ടോസാറ്റ്2സി വികസിപ്പിച്ചെടുത്തത്.
പ്രഥമ സൈനിക ഉപഗ്രഹം കാര്‍ട്ടോസാറ്റ്2എ 2007 ലാണ് ഇന്ത്യ വിക്ഷേപിച്ചത്. അയല്‍രാജ്യങ്ങള്‍ നടത്തുന്ന സൈനികനീക്കങ്ങളും മിസൈല്‍ അനുബന്ധിത പരീക്ഷണങ്ങളും രാജ്യത്തെ അറിയിക്കുന്നതില്‍ ഈ ഉപഗ്രഹം നിര്‍ണായക സ്വാധീനം ചെലുത്തി വരുകയാണിപ്പോള്‍. കാര്‍ട്ടോസാറ്റ് സീരിസിലെത്തുന്ന പുതിയ ഉപഗ്രഹത്തിന്റെ ദൗത്യം ഇതിന്റെ തുടര്‍ച്ചയാകുമെന്നാണ് കരുതപ്പെടുന്നത്. കൂടുതല്‍ മികച്ചതാണു പുതിയ ഉപഗ്രഹമെന്നും അതിനാല്‍ കാര്‍ട്ടോസാറ്റ്2എ ഉപഗ്രഹത്തെ അപേക്ഷിച്ച് കൂടുതല്‍ മികവാര്‍ന്ന പെര്‍ഫോമന്‍സ് പ്രതീക്ഷിക്കാമെന്നും ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥന് നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഔദ്യോഗിക വിവരമനുസരിച്ച് 690 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ശക്തിയേറിയ പാന്‍ക്രോമറ്റിക് ക്യാമറയാണുള്ളത്. അതിനാല്‍ ഉയര്‍ന്ന ഗുണമേന്മയുള്ളതും വളരെ കൃത്യതയാര്‍ന്ന ചിത്രങ്ങളും വിഡിയോയും ഉപഗ്രഹം അയയ്ക്കുന്നു. പഴയ ക്യാമറയില്‍ 0.8 മീറ്റര്‍ റസലൂഷന്‍ ക്യാമറയാണുപയോഗിച്ചിരുന്നത്. 0.65 മീറ്റര്‍ റസലൂഷന്‍ ക്യാമറയാണു പുതിയ ഉപഗ്രഹത്തിലുള്ളത്. ഇതു മൂലം ചെറിയ വസ്തുക്കളുടെ ചിത്രങ്ങളും വിഡിയോയും കൂടുതല്‍ മികവോടെ ബഹിരാകാശത്തു നിന്നു പകര്‍ത്താനാകുന്നു.
വീഡിയോ പകര്‍ത്തുന്നതിനും ചെറിയ ഫയലുകളാക്കി ഭൂമിയിലേക്ക് അയയ്ക്കുന്നതിനും ക്യാമറയ്ക്കാകും. മറ്റ് 21 ഉപഗ്രഹങ്ങള്‍ക്കൊപ്പമാണ് കാര്‍ട്ടോസാറ്റ്2സി വിക്ഷേപിക്കുന്നത്. ഭൗമതലത്തില്‍ നിന്ന് 200 മുതല്‍ 1200 കിലോമീറ്റര്‍ അകലത്തിലുള്ള ഭ്രമണപഥത്തിലാണ് സാറ്റലൈറ്റ് സ്ഥിതിചെയ്യുന്നത്.
Discussion about this post