ഇസ്ലാമാബാദ്: ഇന്ത്യ പാക് അതിര്‍ത്തിയില്‍ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ വന്‍ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാകിസ്ഥാനിലെ, ഇസ്ലാമാബാദ് റാവല്‍പിണ്ടി, പെഷവാര്‍, ഗില്‍ജിത്ത്, ചിലാസ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചനലം അനുഭവപ്പെട്ടത്.
ഇന്നുച്ചയ്ക്ക് 1.34 ഓടെയാണ് ഭൂചലനം ഉണ്ടായത്. 30 സെക്കന്റോളം നേരം ഭൂചലനമുണ്ടായെന്ന് പാക് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആസാദ് കശ്മീരിലെ മുസാഫര്‍ബാദില്‍ നിന്നും 73 കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വ്വീസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഭൂചനലനത്തെ തുടര്‍ന്ന് പരിഭ്രാന്തിയിലായ ജനങ്ങള്‍ വീടുകളില്‍ നിന്നും തൊഴില്‍ സ്ഥലങ്ങളില്‍ നിന്നും ഓടിയിറങ്ങിയെന്ന് പാക് മാധ്യമങ്ങള്‍ റി്പ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
Discussion about this post