മൂവാറ്റുപുഴ: മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ശിശുരോഗ വിദഗ്ധന്‍ മൂവാറ്റുപുഴ ആനിക്കാട് പാലക്കാട്ടില്‍ വീട്ടില്‍ പി.വി. രാജു (55) വിനെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സാധാരണ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് മുറിച്ചായിരുന്നു ആത്മഹത്യ.
ഇന്ന് രാവിലെ വിളിച്ചെണീപ്പിക്കാന് സഹോദരി റൂമിലെത്തിയപ്പോഴാണ് രാജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു.
ഇതിനു മുമ്പും ഡോ. രാജു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഏതാനും നാളുകളായി രോഗബാധിതനായിരുന്ന ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ലീവെടുത്ത് ചികിത്സയിലായിരുന്നു. മാനസിക പ്രശ്നങ്ങളെത്തുടര്‍ന്ന് ഡോ. രാജു വീട്ടുകാരുടെ പ്രത്യേകനീരീക്ഷണത്തിലായിരുന്നു. അമ്മ തങ്കമ്മയോടും സഹോദരി രാജിയോടും കൂടെയാണ് ഡോക്ടര്‍ താമസിച്ചിരുന്നത്. ഭാര്യ സവിത കൊല്ലത്ത് സ്കൂള്‍ അധ്യാപികയാണ്. ഏക മകള്‍ ദേവിക തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജോലി ചെയ്യുകയാണ്.
Discussion about this post