ഗിരീഷ് പുത്തഞ്ചേരിയുടെയും ,മുല്ലനെഴിയുടെയും ഗാനങ്ങള്‍ എന്നും മലയാളിക്ക് ഗൃഹാ ത്വര്വത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ ആണ്. നവാഗതനായ പ്രദീപ് മുല്ലനേഴി സംവിധാനം ചെയുന്ന നമുക്ക് ഒരേ ആകാശം എന്ന ചിത്രത്തില്‍ ഇവരുടെ നാലു പാട്ടുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് കൂടാതെ സിനിമയില്‍ രണ്ട് പാട്ടുകള്‍ കൂടി ഉണ്ട്.
ചിത്രയും, വിജയ് യേശുദാസുമാണ് ഗാനങ്ങള്‍ അലച്ചിരിക്കുന്നത്. അട്ടപ്പാടിയിലും, അഗളിയിലും ആയി ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഏപ്രില്‍ 24 നു തീയറ്ററുകളില്‍ എത്തും. ജോയ്മാത്യു നായക കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ഷര്‍ബാനി മുഖര്‍ജി ( സൂഫി പറഞ്ഞ കഥ ഫെയിം) ആണ് നായിക.
നാസര്‍, ഇര്‍ഷാദ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇവരെ കൂടാതെ പത്തോളം കുട്ടികളും ഈ സിനിമയില്‍ അഭിനയിക്കുന്നുണ്ട്. റെഡ് ഡ്രാഗന് ക്യാമറയില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന നമുക്ക് ഒരേ ആകാശം എന്ന ചിത്രത്തിന്റെ ഛായഗ്രഹണം ഷാന്റഹ്മാനും എഡിറ്റിംഗ് ഷംജിത് മുഹമ്മദും നിര്‍വഹിക്കുന്നു. അമ്മ ഫിലിംസ്ന്റെ ബാനറില്‍ എം.ജി .വിജയന് ആണ് ചിത്രം നിര്മികുന്നതു. ഏറെ അവാര്‍ഡുകള്‍ വരികൂടിയ പുലിജന്മം എന്ന ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയാണ് എം.ജി.വിജയന്.
Discussion about this post