ഡല്‍ഹി: റിലയന്‍സ് ജിയോയെ നേരിടാന്‍ സൗജന്യ ഓഫറുകളുമായി വോഡാഫോണ്‍. മൂന്ന് മാസത്തേക്ക് വോഡാഫോണ്‍ പ്ലേ ആപ്പ് സൗജന്യമായി നല്‍കുന്നതാണ് ഓഫര്‍. വീഡിയോകളും പാട്ടുകളും ടിവി ഷോകളും മ്യൂസിക് കണ്ടന്റുകളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ നല്കുന്ന വോഡാഫോണിന്റെ ഔദ്യോഗിക ആപ്പ് ആണ് വോഡാഫോണ്‍ പ്ലേ.
ഡിസംബര്‍ 31 വരെയുള്ള ഓഫര്‍ റിലയന്‍സ് ജിയോ മൈജിയോ ആപ്പ് സ്റ്റോറില്‍ നല്കിയ ഓഫറിന് സമാനമാണ്. വോഡാഫോണ്‍ ഉപയോക്താക്കളെ കൂടാതെ മറ്റ് മൊബൈല്‍ ഉപയോക്താക്കള്‍ക്കും വോഡാഫോണ്‍ പ്ലേ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
സ്മാര്‍ട്ട്ഫോണില്‍ വീഡിയോകള്‍ കാണുന്നവരുടേയും പാട്ടുകള്‍ കേള്‍ക്കുന്നവരുടേയും എണ്ണം വര്‍ധിച്ചുവരികയാണെന്ന് വോഡാഫോണ്‍ ഇന്ത്യ കൊമേഴ്സ്യല്‍ ഡയറക്ടര്‍ സന്ദീപ് കതാരിയ പറഞ്ഞു. ഒന്നിലധികം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം ഉപഭോക്താക്കള്‍ക്ക് വോഡാഫോണ്‍ പ്ലേ ഉപയോഗിക്കാം. എല്ലാ വിനോദാപാധികള്ക്കും ആവശ്യമായ മികച്ച ഡിജിറ്റല്‍ കണ്ടന്റുകള്‍ വോഡാഫോണ്‍ പ്ലോയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post