യുണൈറ്റഡ് നേഷന്‍സ്: ആഭ്യന്തര കലാപം രൂക്ഷമായ പടിഞ്ഞാറന്‍ സുഡാനിലെ ഡാര്‍ഫറില്‍ നിന്നും കഴിഞ്ഞ വര്‍ഷം അഞ്ച് ലക്ഷത്തോളം പേര് പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. പടിഞ്ഞാറന്‍ മേഖലയിലെ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യുഎന്‍ സുഡാനീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച ആരംഭിച്ചതായും ബാന്‍ കി മൂണ്‍ അറിയിച്ചു.
മനുഷ്യാവകാശ സംഘടനയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഡാര്‍ഫര്‍ ഗ്രാമത്തില്‍ 220 ല്‍ അധികം സ്ത്രീകളാണ് ബലാത്സംഗത്തിന് ഇരയായത്. ഈ മേഖലകളില്‍ യുഎന്‍ സംഘത്തിന് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിച്ചിരുന്നില്ലെന്നും സെക്രട്ടറി ജനറല്‍ പറഞ്ഞു.
2004 ന് ശേഷം ഒരു വര്‍ഷത്തില്‍ ഇത്രയധികം പേര് അഭയാര്‍ഥികള്‍ ആകുന്നത് ഇതാദ്യമാണ്.
Discussion about this post