മുംബൈ: ഇന്ത്യ-ന്യൂസിലാന്റ് ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മഹേന്ദ്രസിങ് ധോണി നയിക്കുന്ന ടീമില്‍ ജയന്ത് യാദവും ഹാര്‍ദിക് പാണ്ഡ്യയുമാണ് പുതുമുഖങ്ങള്‍. എംഎസ്കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള പുതിയ സെലക്ഷന് കമ്മറ്റിയാണ് ടീമിനെ തെരഞ്ഞെടുത്തത്. പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
പരിക്കേറ്റ ലോകേഷ് രാഹുല്‍, ഭുവനേശ്വര്‍ കുമാര്‍, ശിഖര്‍ ധവാന് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരതയാര്‍ന്ന പ്രകടനം മന്ദീപ് സിംഗ്, ധവാല്‍ കുല്‍ക്കര്‍ണി, കേദാര്‍ യാദവ് എന്നിവര്‍ക്ക് ടീമിലിടം നേടിക്കൊടുത്തു. ഇന്ത്യയുടെ സ്പിന്‍ കരുത്തായ ആര് അശ്വിനും രവീന്ദ്ര ജഡേജയ്ക്കും വിശ്രമം നല്കിയപ്പോള് അക്സര്‍ പട്ടേലും അമിത് മിശ്രയും ഇടം നേടി. ജസ്പ്രീത് ബുംറയും ഉമേഷ് യാദവും ധവാല്‍ കുല്‍ക്കര്‍ണിയുമാണ് ടീമിലെ പേസര്‍മാര്‍. മുഹമ്മദ് ഷമിയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.
ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ച വെച്ച ഹാര്‍ദിക് പാണ്ഡ്യ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി. സുരേഷ് റെയ്നയെ ടീമിലേക്ക് തിരിച്ച് വിളിച്ചിട്ടുണ്ട്. രോഹിത് ശര്‍മയും അജിന്‍ക്യാ രഹാനയുമായിരിക്കും ഇന്ത്യയ്ക്കായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുക. മധ്യനിരയില്‍ വിരാട് കോഹ്ലിയും മനീഷ് പാണ്ഡെയും സുരേഷ് റെയ്നയും നായകന് ധോണിയും ഇറങ്ങും.
അഞ്ച് മത്സരങ്ങളുടെ പരമ്പര ഒക്ടോബര്‍ 16ന് ധര്‍മ്മശാലയില്‍ ആരംഭിക്കും.
ടീം: എംഎസ് ധോണി (ര), രോഹിത് ശര്‍മ, അജിന്‍ക്യാ രഹാനെ, വിരാട് കോഹ്ലി, മനീഷ് പാണ്ഡെ, സുരേഷ് റെയ്ന, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര, ജസ്പ്രീത് ബുംറ, ധവാല്‍ കുല്‍ക്കര്‍ണി, ഉമേഷ് യാദവ്, മന്ദീപ് സിംഗ്, കേദാര്‍ ജാദവ്.
Discussion about this post