തലശ്ശേരി: ധര്‍മ്മടം മേലൂരില്‍ ബി.ജെ.പി സി.പി.എം സംഘര്‍ഷം. ഇരുവിഭാഗവും സംഘംചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് നാല് വീടുകളുടെ ജനല്‍ചില്ലുകള്‍ തകര്‍ന്നു.മേലൂര്‍ ചെഗുവേര കഌ് പരിസരത്ത് ബി.ജെ.പി സ്ഥാപിച്ച പാര്‍ട്ടി പതാക നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ കഴിഞ്ഞദിവസം ഉണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിച്ചത്.
ഇതേ തുടര്‍ന്ന് അര്‍ദ്ധരാത്രിയില്‍ ബി.ജെ.പി പ്രവര്‍ത്തകനായ ദുമിനേഷിന്റെ വീടിനുനേരെ കല്ലേറുണ്ടായി.കല്ലേറില്‍ വീടിന്റെ ജനല്‍ ഗഌസുകള്‍ തകര്‍ന്നു.
ഇന്നലെ രാത്രി 11 മണിയോടെ ആരംഭിച്ച അക്രമം മണിക്കൂറുകളോളം തുടര്‍ന്നു.വിവരമറിഞ്ഞതോടെ ബി.ജെ.പി കേന്ദ്രങ്ങളില്‍ നിന്ന് വാഹനങ്ങളിലും മറ്റുമായി സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ കല്ലേറ് നടത്തുകയായിരുന്നു. ഇരുവിഭാഗവും സംഘടിച്ച് നടത്തിയ അക്രമം തുറന്ന സംഘട്ടനത്തിലേക്ക് തിരിയുന്നതിനിടെ ധര്‍മ്മടം പൊലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി.
രാത്രിനേരം അപ്രതീക്ഷിതമായുണ്ടായ കല്ലേറ് വീട്ടുകാരിലും നാട്ടുകാരിലും ഭീതിപരത്തി. ഗഌസ് തകര്‍ത്ത കല്ലുകള്‍ വീടുകളിലെ മുറികള്ക്കുള്ളിലുമെത്തി. മരണ ഭയത്തോടെയാണ് പരിസരത്തെ ജനങ്ങള്‍ വീടിനകത്ത് കഴിഞ്ഞത്. ധര്‍മ്മടം പൊലീസ് പുലരും വരെ പരിസരങ്ങളില്‍ നൈറ്റ് പട്രോളിംഗ് നടത്തി. അക്രമത്തിന് വിധേയമായ വീടുകള്‍ എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധിച്ചു. അക്രമികളില്‍ ചിലരെ തിരിച്ചറിയാന്‍ കഴിഞ്ഞതായി പൊലീസ് കേന്ദ്രങ്ങള്‍ വ്യക്തമാക്കി.
അക്രമത്തിന് തുടക്കം കുറിച്ചത് സി.പി.എം ആണെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ ആരോപിക്കുമ്പോള്‍ നാട്ടില്‍ സമാധാനം തകര്‍ക്കാനാണ് ബി.ജെ.പി ആര്.എസ്.എസ് പ്രവര്‍ത്തകരുടെ നീക്കമെന്ന് സി.പി.എമ്മും ആരോപിക്കുന്നു.
Discussion about this post