കാലടി : പുതിയ ചിത്രം പുലിയുടെ ചിത്രികരണത്തിനായി നടന് വിജയ് മലയാറ്റൂരില്‍ എത്തി. മാധ്യമങ്ങളെ അറിയിക്കാതെ രഹസ്യമായായിരുന്നു ഷൂട്ടിംങ്ങ്. കഴിഞ്ഞ ദിവസം മലയാറ്റൂരിലെത്തിയ വിജയ് ചിത്രീകരണത്തിന്റെ സൗകര്യാര്‍ത്ഥം അവിടെ തന്നെയുള്ള ഹോട്ടലിലാണ് താമസിക്കുന്നത്.
ചിത്രികരണം തിങ്കളാഴ്ച വരെ ഉണ്ടാകും. മലയാറ്റൂരില്‍ വച്ച് ചില സംഘട്ടനരംഗങ്ങളാണ് ചിത്രികരിക്കുന്നത്. കേരളത്തിലെ വാഗമണ്‍, അതിരപ്പിള്ളി എന്നിവിടങ്ങളിലും പുലിയുടെ ഭാഗങ്ങള്‍ ചിത്രീകരിക്കും. ചെന്നൈയിലും, ആന്ധ്രയിലും ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.
എസ്.കെ.പി സ്റ്റുഡിയോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷിബു നിര്‍മ്മിക്കുന്ന ചിത്രം ചിമ്പു ദേവനാണ് സംവിധാനം ചെയ്യുന്നത്. ശ്രുതി ഹാസനാണ് നായിക
Discussion about this post