ഡല്‍ഹി: ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 മാര്‍ച്ച് വരെ നീട്ടുമെന്ന് സൂചന. ജിയോയുടെ വെല്‍ക്കം ഓഫറുകള്‍ ഡിസംബറില്‍ അവസാനിക്കാനിരിക്കെയാണു ഓഫറിന്റെ കാലാവധി നീട്ടുമെന്ന വിവരങ്ങള്‍ പുറത്തുവന്നത്.
ഇതോടെ ഉപഭോക്താകള്‍ക്കു ലഭിച്ചു വരുന്ന അണ്‍ലിമിറ്റഡ് 4ജി ഡേറ്റയും ഫ്രീ വോയ്‌സ് കോള്‍, ഫ്രീ റോമിംഗ് സേവനങ്ങളും അടുത്ത മാര്‍ച്ച് വരെ ലഭ്യമായേക്കും.
വന്‍ ഓഫറുകളും ഗുണനിലവാരമുള്ള സേവനങ്ങളുമായി രംഗത്തെത്തിയ ജിയോ ഇതിനോടകം മികച്ച ജനപ്രീതി നേടിയെടുത്തിട്ടുണ്ട്. ഒരു മാസം കൊണ്ട് 1.6 കോടി വരിക്കാരെ നേടാനും റിലയന്‍സിനായി.
Discussion about this post