ഭോപ്പാല്‍: ഭോപ്പാലില്‍ ജയില്‍ ചാടിയവര്‍ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട സംഭവത്തില്‍ സംശയവും ദുരൂഹതയും പ്രകടിപ്പിച്ച് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്ത്. ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപെട്ട എട്ട് പ്രതികളെ മണിക്കൂറുകള്‍ക്കകം ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നെന്ന് മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
‘അവര്‍ ജയില്‍ ചാടിയതാണോ അതോ മുന്‍കുട്ടി തയാറാക്കിയ പദ്ധതിപ്രകാരം അവരെ പോകാന്‍ അനുവദിച്ചതാണോ’ എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ട്വീറ്റ് ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ദിഗ്വിജയ് സിങ് ആവശ്യപ്പെട്ടു. ജയില്‍പുള്ളികള്‍ രക്ഷപെട്ടത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ആവശ്യപ്പെട്ടു. ജയില്‍ ചാടിയ എല്ലാവരും ഒരേസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത് എങ്ങനെയാണെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അല്‍ക്ക ലാംബ ചോദിച്ചു.
ജയില്‍ ചാടിയവരെ പൊലീസ് ഏറ്റുമുട്ടലിലൂടെ വധിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന്കൊല്ലപ്പെട്ട മുഹമ്മദ് ഖാലിദിന്റെ അഹമ്മദി?െന്റ അഭിഭാഷകന് തഹവ്വുര്‍ ഖാനും പറഞ്ഞു
സിമി ക്യാമ്പ് കേസി?െന്റ നിലയനുസരിച്ച് ഖാലിദിന് അനുകൂല വിധി ലഭിക്കുമെന്ന് വ്യക്തമായിരുന്നു. വിചാരണ അന്തിമഘട്ടത്തിലെത്തിയിരിക്കെ തടവു ചാടില്ലെന്നും തഹവ്വുര്‍ ഖാന് പറഞ്ഞു
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാര്‍ഡിനെ കൊലപ്പെടുത്തിയ ശേഷം വിചാരണ തടവുകാരായ എട്ട് പ്രതികള്‍ ജയില്‍ ചാടിയത്. ജയില്‍ ചാടിയ പ്രതികളെ മണിക്കൂറുകള്‍ക്കകം പൊലീസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തി. ഭോപ്പാലിന്റെ അതിര്‍ത്തി ഗ്രാമമായ എയിന്‍ത്കെടിയില്‍ വെച്ചാണ് പൊലീസും ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ ഇവരെ കൊല്ലപ്പെടുത്തിയത്.
കൊല്ലപ്പെട്ടവരില്‍ വാഗമണ്‍ സിമി ക്യാമ്പ് കേസ് പ്രതി മെഹബൂബുമുണ്ട്. സിമി ക്യാമ്പ് കേസിലെ മുപ്പത്തിയൊന്നാം പ്രതിയാണ് മെഹബൂബ്. കേരളത്തിലെ തെളിവെടുപ്പിന് ശേഷം മെഹബൂബ് ജയില്‍ ചാടിയിരുന്നു.
Discussion about this post