മലപ്പുറം: മലപ്പുറം എടപ്പാളില്‍ കോണ്‍ഗ്രസ് നേതാവ് ദളിത് യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. കോണ്‍ഗ്രസ് നേതാവായ ചങ്ങരംകുളം മാന്തടം തൊട്ടില്വളപ്പില് സുലൈമാനെ (45)തിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
വട്ടംകുളം സ്വദേശിനിയായ യുവതിയെ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ ഇടപെട്ട് സംഭവം പുറത്തുപറയുന്നത് വിലക്കിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം യുവതി ചങ്ങരംകുളം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയില്‍ ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം സുലൈമാന്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. 2009 മുതല്‍ 2012 വരെ എടപ്പാള്‍ ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്നു മാന്തടം തൊട്ടില്വളപ്പില് സുലൈമാന്‍. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുലൈമാന്‍ യൂത്ത് കോണ്‍ഗ്രസ് വെളിയങ്കോട് ബ്ലോക്ക് കമ്മിറ്റി അംഗംകൂടിയായിരുന്നു. ഈ സമയത്താണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
യുവതിയെ ഇയാള്‍ പലതവണ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നെന്നാണ് ആരോപണം. പഞ്ചായത്ത് ഓഫീസില്‍വച്ചും യുവതിയെ പീഡനത്തിനിരയാക്കി. എന്നാല്‍ യുവതി ഗര്‍ഭിണിയായതോടെ സുലൈമാന്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.
Discussion about this post