ഇസ്ലാമാബാദ്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡൊണള്‍ഡ് ട്രംപിന്റെ വിജയത്തില്‍ പാകിസ്ഥാന് ആശങ്കയെന്ന് റിപ്പോര്‍ട്ട്. ട്രംപിന്റെ വിജയം അമേരിക്കയുടെ ഇന്ത്യ അനുകൂല നിലപാട് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് ഇസ്ലാമാബാദിന്റെ ആശങ്ക. തീവ്രവാദികള്‍ക്ക് പാകിസ്ഥാന് അഭയം നല്‍കുന്നതിനെതിരെ നേരത്തെ അമേരിക്ക ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ മെയ് മാസത്തില്‍ യു.എസിന്റെ ഡ്രോണ്‍ ആക്രമണത്തില്‍ അഫ്ഗാന് താലിബാന് നേതാവ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്ക നിലപാട് കര്‍ക്കശമാക്കിയത്. ട്രംപിന്റെ വരവോടെ ഇത്തരം നിലപാടുകള്‍ കൂടുതല്‍ കടുത്തതാകുമെന്നാണ് പാകിസ്ഥാന്റെ ആശങ്ക.
ഉറി ആക്രമണത്തിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാന് ബന്ധം വഷളായതും പാകിസ്ഥാനെ ആശങ്കപ്പെടുത്തുന്നു. മുസ്ലീങ്ങളെ അമേരിക്കയില്‍ പ്രവേശിപ്പിക്കില്ലെന്ന ട്രംപിന്റെ പ്രസ്താവനയും ഇന്ത്യയുമായുള്ള അമേരിക്കയുടെ ബിസിനസ് ബന്ധങ്ങളും പുതിയ അമേരിക്കന്‍ ഭരണകൂടം ഡല്‍ഹിയോട് കൂടുതല്‍ അടുക്കുമെന്ന പാകിസ്ഥാന്റെ ആശങ്കയ്ക്ക് ആക്കം കൂട്ടുന്നു.
ഹിലരിയെ അപേക്ഷിച്ച് പാകിസ്ഥാന് കൂടുതല്‍ കടുത്ത പ്രസിഡന്റ് ആയിരിക്കും ട്രംപ് എന്ന് ലാഹോറിലെ വിദേശകാര്യ വിദഗ്ധന്‍ അസ്കാരി രിസ്വി പറഞ്ഞു. പുതിയ പ്രസിഡന്റിന്റെ കീഴില്‍ അമേരിക്കയ്ക്ക് പാകിസ്ഥാനോട് ഉള്ളതിനേക്കാള്‍ മികച്ച ബന്ധം ഇന്ത്യയോട് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post