മുംബൈ: വാങ്കഡെയില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി വിരാട് കോലി നേടി. കരിയറിലെ മൂന്നാം ടെസ്റ്റ് ഇരട്ട സെഞ്ച്വറിയാണ് കോലി വാങ്കഡെയില്‍ പിന്നിട്ടത്. 231 റണ്‍സിന്റെ ലീഡില്‍ ഇന്ത്യ മികച്ച സ്കോര്‍ നേടി.
ടെസ്റ്റിലെ ഒരു കലണ്ടര്‍ വര്‍ഷം മൂന്നു ഇരട്ട ശതകം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും സ്വന്തമാക്കി. ഒപ്പം മൂന്നു ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനുമായി കോലി.
340 പന്തില്‍ 235 റണ്‍സ് കണ്ടെത്തിയ കോലി തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവും മികച്ച സ്കോറിലെത്തി. ഇതിന് മുമ്പ് ന്യൂസീലന്‍ഡിനെതിരെ നേടിയ 211 റണ്‍സായിരുന്നു മികച്ച സ്കോര്‍. നാലാം ദിനം 147 എന്ന സ്കോറിനാണ് കോലി കളിയാരംഭിച്ചത്. എട്ടാം വിക്കറ്റില്‍ ജയന്ത് യാദവിനെ കൂട്ടു പിടിച്ച് 241 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ കോലി ഇന്ത്യയ്ക്ക് വിലപ്പെട്ട 231 റണ്‍സിന്റെ ലീഡ് സമ്മാനിച്ചു. 204 പന്തില്‍ ജയന്ത് യാദവ് 104 റണ്‍സ് കൂടി എടുത്തതോടെ ഇന്ത്യയുടെ ഒന്നാമിന്നിങ്സ് സ്കോര്‍ 631 റണ്‍സിലെത്തി. നേരത്തെ ഇന്ത്യയ്ക്കായി മുരളി വിജയിയും സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 400 റണ്‍സാണ് നേടിയത്.
Discussion about this post