സിറിയ: സിറിയയില്‍ വിമതര്‍ക്കതിരെ സൈന്യം നടത്തിയ ബാരല്‍ ബോംബാക്രമണത്തില്‍ 14 പേര് കൊല്ലപ്പെട്ടു. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. അതിനിടെ സിറിയയിലെ ഐഎസ് ഭീകരരെ നേരിടാന്‍ ശക്തമായ നടപടിക്ക് തുര്‍ക്കി ഒരുങ്ങി. തന്ത്രപ്രധാന മേഖലയില്‍ പ്രത്യേക പരിശീലനം നേടിയ നിരവധി സൈനികരെ അയക്കാനും തുര്‍ക്കി തീരുമാനിച്ചു.
സിറിയയിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ വാദി ബറാദയിലാണ് വിമതര്‍ക്കതിരെ സൈന്യം ശക്തിയേറിയ ബാരല്‍ ബോംബുകള്‍ വര്‍ഷിച്ചത്. പടിഞ്ഞാറന്‍ സിറിയയിലെ ജറാബസ് നഗരം കീഴടക്കിയ ജയ്സല്‍ ഇസ്ലാമിനെതിരെ കഴിഞ്ഞ ഒരാഴ്ച്ചയായി പോരാട്ടം രൂക്ഷമാണ്. പ്രദേശത്തെ കുടിവെളളം വിമതര്‍ ഡീസല്‍ ഒഴിച്ച് നശിപ്പിച്ചുവെന്ന എന്ന ആരോപിച്ചാണ് സൈന്യം നടപടി തുടങ്ങിയത്. ഇതിനിടെ സിറിയയിലെ തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുളള അല്‍ബാബില്‍ നിന്ന് ഐഎസിനെ തുരത്താന്‍ വ്യോമാക്രണം ശക്തമാക്കണമെന്ന് തുര്‍ക്കി അമേരിക്കയോട് ആവശ്യപ്പെട്ടു. ജറാബസിലെ 25ഓളം ഇടങ്ങളില്‍ നിന്ന് ഐഎസിനെ തുരത്തി എന്നാണ് തുര്‍ക്കിയുടെ വാദം. സൈന്യം തിരിച്ചു പിടിച്ച ആലപ്പോയില്‍ നന്നും 500ലധികം പേരെ ചികിത്സയ്ക്കായി തുര്‍ക്കിയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു.
തുര്‍ക്കിയുടെയും റഷ്യയുടെയും ഇടപെടലിനെ തുടര്‍ന്ന് മാസങ്ങള്‍ നീണ്ട രക്തചൊരിച്ചിലിനൊടുവില്‍ കഴിഞ്ഞാഴ്ച്ചയാണ് സിറിയന്‍സേന കിഴക്കന്‍ നഗരമായ ആലപ്പോ വിമതരില്‍ നിന്നും പിടിച്ചെടുത്തത്.
Discussion about this post