മുംബൈ: നിങ്ങളെപ്പോഴും എന്റെ ക്യാപ്റ്റനായിരിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി ടീം ഇന്ത്യയുടെ നായക സ്ഥാനം ഒഴിഞ്ഞ വാര്‍ത്തയോട് പ്രതികരിച്ച് ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്ലി.
‘യുവതാരങ്ങള്‍ക്ക് എപ്പോഴും അവരോടൊപ്പം വേണ്ട ഒരു നായകനായതില്‍ നന്ദിയുണ്ട്, നിങ്ങളെപ്പോഴും എന്റെ ക്യാപ്റ്റനായിരിക്കും ധോണി ഭായ്’ കോഹ്ലി പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു കോഹ്ലിയുടെ വൈകിയെത്തിയ ഈ പ്രതികരണം. നേരത്തെ ധോണിയുടെ സഹതാരങ്ങളായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുരേഷ് റെയ്‌ന, രോഹിത്ത് ശര്‍മ്മ, ഇര്‍ഫാന്‍ പത്താന്‍ എന്നിവരും ധോണിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി ട്വന്റി നായക പദവിയില്‍ നിന്നാണ് എം.എസ്.ധോണി കഴിഞ്ഞ ദിവസം രാജിവച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ട്വന്റി ട്വന്റി പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണു ധോണിയുടെ അപ്രതീക്ഷിത രാജി.
നായക പദവിയൊഴിയാനുള്ള ആഗ്രഹം ധോണി നേരിട്ടറിയിക്കുകയായിരുന്നുവെന്നു ബിസിസിഐ വ്യക്തമാക്കി. ഇംഗ്ലണ്ടിനെതിരായ പരമ്ബരയ്ക്കുള്ള ടീമില്‍ അംഗമായി തുടരാന്‍ തയാറാണെന്നും ധോണി വ്യക്തമാക്കി. ഇക്കാര്യം സെലക്ഷന്‍ സമിതിയെ ബിസിസിഐ അറിയിച്ചു.
Discussion about this post