പാലക്കാട്: സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവര്ത്തകന് കഞ്ചിക്കോട് സ്വദേശി രാധാകൃഷ്ണന് മരിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പാലക്കാട് ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. പാല്, പത്രം, വിവാഹം, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസം 28 ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് പാലക്കാട് കഞ്ചിക്കോട് ബിജെപി പ്രവര്‍ത്തകനും മുന്‍ പഞ്ചായത്തംഗവുമായ കണ്ണന്റെ വീടിനു സിപിഎമ്മുകാര്‍ തീയിട്ടത്. അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെ തീ കൂടുതല്‍ മുറികളിലേക്ക് പടര്‍ന്ന് കണ്ണനും ഭാര്യ വിമലയ്ക്കും പരിക്കേറ്റിരുന്നു.
കണ്ണന്റെ സഹോദരനാണ് മരിച്ച രാധാകൃഷ്ണന്.
Discussion about this post