ചെന്നൈ: നിങ്ങള്‍ ജല്ലിക്കെട്ട് നിരോധിക്കുന്നുവെങ്കില്‍ ബിരിയാണി കൂടി നിരോധിക്കണമെന്ന് നടന് കമല്ഹാസന്. താന്‍ ജല്ലിക്കെട്ടിന്റെ വലിയ ആരാധകനാണെന്നും കമലഹാസന് പറയുന്നു. ഇന്ത്യ ടുഡേ സൗത്ത് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു കമല്ഹാസന്.
ജല്ലിക്കെട്ടില്‍ പങ്കെടുത്ത സിനിമാ നടന്മാരില് ഒരാളാണ് ഞാന്‍. ജല്ലിക്കട്ട് ഞങ്ങളുടെ സംസ്ക്കാരത്തിന്റെ ഭാഗമാണ്. തമിഴനായതില്‍ ഞാന്‍ അഭിമാനിക്കുന്നു’-കമല്‍ പറഞ്ഞു.
തമിഴര്‍ ജെല്ലിക്കെട്ടു കാളകളെ ദൈവത്തെ പോലെ ആണ് കാണുന്നത്. അവര്‍ക്കു അവ കുടുംബത്തിലെ ഒരാളെ പോലെയാണ്.
സ്പെയിനില്‍ ഒക്കെ ഉള്ള പോലെ പീഡിപ്പിച്ചല്ല അവയെ പോരിനിറക്കുന്നതെന്നും. കമല്ഹാസന് പറയുന്നു.ശാരീരികമായി കാളകളെ ഒരു ദ്രോഹവും ഏല്പിക്കാതെയാണ് ജല്ലിക്കെട്ട് നടത്തുന്നത്.കൊമ്പോടിയുകയോ മറ്റ് പരിക്കുകള്‍ ഉണ്ടാവുകയോ ചെയ്യാറില്ലെന്നും അദ്ദേഹം പറയുന്നു.
ജല്ലിക്കെട്ട് നിരോധിച്ചു കൊണ്ടുള്ള സുപ്രിം കോടതി ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ കോടതി തള്ളിയിരുന്നു. ജല്ലിക്കെട്ടിന് അനുമതി നല്കി കൊണ്ട് കേന്ദ്രസര്‍ക്കാര്‍ നിയനം പാസാക്കണമെന്നാണ് ഇപ്പോള്‍ തമിഴ്നാടിന്റെ ആവശ്യം.
Discussion about this post