ചെന്നൈ: കമലഹാസന് പിന്നാലെ ജെല്ലിക്കെട്ട് നിരോധിച്ചതിനെതിരെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും രംഗത്ത്. തമിഴ് സംസ്കാരത്തിന് അനുസൃതമായി ജെല്ലിക്കെട്ട് നടത്താന്‍ അനുവദിക്കണമെന്നാണ് സ്റ്റൈല്‍ മന്നന്റെ ആവശ്യം. തമിഴ് മാഗസിന്റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറച്ചുദിവസങ്ങള്‍ മുമ്പ് ജെല്ലിക്കെട്ടിന് വേണ്ടി വാദിച്ച് നടന്മാരായ കമലഹാസനും സൂര്യയും രംഗത്തെത്തിയിരുന്നു. നടന് ആര്യയും ജെല്ലിക്കെട്ടിനെ പിന്തുണച്ചു. ജെല്ലിക്കെട്ടിന്റെ വലിയ ആരാധകനാണ് താന്‍. തമിഴനെന്ന നിലയില്‍ താന്‍ അഭിമാനിക്കുന്നു. ഇത് തങ്ങളുടെ സംസ്കാരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
Discussion about this post