തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് www.thecompleteactor.com-ന്റെ പുതിയ പതിപ്പിന്റെ പ്രകാശന കര്‍മം നടന്‍ ജഗതി ശ്രീകുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരത്ത് ഹോട്ടല്‍ ഹില്‍ട്ടന്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കെ.ബി. ഗണേഷ്‌കുമാര്‍ എം.എല്‍.എ, നടന്‍ മധു, സംവിധായകന്‍ ഷാജി എന്‍. കരുണ്‍, എം.ജി. ശ്രീകുമാര്‍, മണിയന്‍പിള്ള രാജു, സംവിധായകരായ കെ. മധു, ടി.കെ. രാജീവ് കുമാര്‍, നെടുമുടി വേണു, വേണുഗോപാല്‍, നിര്‍മാതാവ് എം. രഞ്ജിത് തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
മോഹന്‍ലാലിന്റെ വ്യക്തി ജീവിതവും അഭിനയ ജീവിതവും വിവരിക്കുന്ന വ്യത്യസ്ത പേജുകള്‍, മോഹന്‍ലാലിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയ ബ്‌ളോഗുകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ ബ്ലോഗ് പേജിലേക്കുള്ള ലിങ്ക് തുടങ്ങിയവ പുതുതായി ഉള്‍പ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റുകളും ശബ്ദ വിവരണവും മുമ്പെന്നതുപാലെ ഇതിലും ലഭ്യമാണ്. ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള ഓണ്‍ലൈന്‍ സംരംഭമായ ‘ലാല്‍ സ്റ്റോര്‍’ ആണ് പുതിയ പതിപ്പിന്റെ പ്രത്യേകത. തെരഞ്ഞെടുക്കപ്പെട്ട ഉല്‍പന്നങ്ങള്‍ സൈറ്റ് വഴി ആരാധകര്‍ക്കും ആവശ്യക്കാര്‍ക്കും ഓണ്‍ലൈനായി വാങ്ങാം.
Discussion about this post