കാസര്‍ഗോഡ്: ബോവിക്കാനം ടൗണില്‍ ഹിന്ദു ഐക്യവേദി നേതാവിന്റെ കാര്‍ കത്തിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ-യൂത്ത് ലീഗ് ബന്ധം പുറത്തു വരുന്നു. സംഭവത്തില്‍ പ്രതികളായിട്ടുള്ള ഡിവൈഎഫ്ഐ-ക്കാരെ ഒളിവില്‍ പോകാന്‍ സഹായിച്ചത് യൂത്ത് ലീഗ് നേതാവ്. മൂളിയാര്‍ പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ദിഖ് ആണ് കേസില്‍ അറസ്റ്റിലായത്. ഇയാളെ സഹായിച്ച ബാലടുക്കം ഷംസീറും അറസ്റ്റിലായിട്ടുണ്ട്.
ജനുവരി 11 ന് ബോവിക്കാനം ടൗണില്‍ ഡിവൈ എഫ് ഐ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെയായിരുന്നു ഹിന്ദു ഐക്യവേദി നേതാവ് വാമന ആചാര്യയുടെ കാര്‍ കത്തിച്ചത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ജൂവലറി അടിച്ചു തകര്‍ക്കുകയും ചെയ്തു. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷയും തകര്‍ത്തു.
കേസില്‍ പ്രതികളായ മൊയ്തീന് സുനൈഫ്, ജാഫര്‍, അബ്ദുള്‍ ലത്തീഫ്, നിസാര്‍, സിദ്ദിഖ് എന്നിവര്‍ക്ക് ഒളിവില്‍ പോകാന്‍ എല്ലാ സഹായങ്ങളും ചെയ്തത് സിദ്ദിഖാണ്. മടിക്കേരിയിലെ ഒളിത്താവളത്തിലേക്ക് ഇവരെ കൊണ്ടു പോയത് സിദ്ദിഖ് സ്വന്തം കാറിലാണ്. മാത്രമല്ല ഇവര്‍ക്ക് പണവും നല്‍കിയെന്ന് പോലീസ് കണ്ടെത്തി. പ്രതികളുടെ സെല്‍ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്.
Discussion about this post