മുംബൈ: കേന്ദ്ര ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിനു പിന്നാലെ ഓഹരി സൂചികയില്‍ വമ്പന്‍ കുതിപ്പ്. സെന്‍സെക്സ് പോയന്റ് 395 പോയന്റ് വര്‍ദ്ധിച്ച് 28051ലും നിഫ്റ്റി 108 പോയന്റ് വര്‍ദ്ധിച്ച് 8669ലും എത്തിച്ചേര്‍ന്നു. കേന്ദ്ര പൊതുബജറ്റ് ഓഹരി മേഖലയിലുണ്ടാക്കിയ ശുഭപ്രതീക്ഷയാണ് ഈ കുതിപ്പിനു കാരണമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
ബി.എസ്.സിയിലുള്പ്പെട്ട 1608 കമ്പനികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ 918 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലാണ് നീങ്ങുന്നത്. ഗെയില്‍, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ടി.സി എന്നീ കമ്പനികളാണ് ലാഭത്തില്‍ മുന്നേറുന്നത്.
ഇന്ന് അവതരിപ്പിച്ച ബജറ്റ് രാജ്യത്താകമാനം ഉന്മേഷത്തിന്റെ അന്തരീക്ഷമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നാണ് വിവിധ കോണുകളില്‍ നിന്നു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
Discussion about this post