ദുബായ്: ഐസിസി ട്വന്റി20 ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാംസ്ഥാനം നിലനിര്‍ത്തി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്സ്വെല് എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്. ടെസ്റ്റില്‍ രണ്ടാമതും ഏകദിനത്തില്‍ മൂന്നാം സ്ഥാനത്തുമുള്ള കോഹ്ലി ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റുകളിലും ആദ്യ അഞ്ചില്‍ ഇടംനേടുന്ന താരമാണ്.
ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയത്തോടെ ടീം ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്. ട്വന്റി20 പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ ജോ റൂട്ട് രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തെത്തിയപ്പോള്‍ കെ.എല്‍. രാഹുല്‍ 15 പടികള്‍ കയറി 15-ാം സ്ഥാനം സ്വന്തമാക്കി. ബൗളര്‍മാരുടെ ആദ്യ പത്തില്‍ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചു. പരമ്പരയിലെ മിന്നുന്ന പ്രകടനത്തോടെ ജസ്പ്രീത് ബുമ്ര രണ്ടാം സ്ഥാനത്തും ആര്. അശ്വന് എട്ടാം സ്ഥാനത്തുമെത്തി. ആശിഷ് നെഹ്റ 24-ാം സ്ഥാനത്താണ്.
Discussion about this post