ബംഗളൂരു: ഇന്ത്യയില്‍ ഐ ഫോണുകള്‍ നിര്‍മ്മിക്കാന്‍ ആപ്പിള്‍ ഒരുങ്ങാനൊരുങ്ങി ആപ്പിള്‍. ഇതിനായി പുതിയ യൂണിറ്റ് ബംഗളൂരുവില്‍ സ്ഥാപിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇതിനു വേണ്ട രൂപരേഖ ആപ്പിള്‍ കമ്പനിയില്‍ നിന്നും ലഭിച്ചതായി കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
ജനുവരിയില്‍ തന്നെ ആപ്പിളിന്റെ പ്രതിനിധികള്‍ പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിരുന്നു എന്ന് കര്‍ണാടക ഐ.ടി മന്ത്രി പ്രിയങ്ക ഗാര്‍ഖെ പറഞ്ഞു. ആപ്പിള്‍ ഫോണ്‍ അസംബ്ലിംഗ് യൂണിറ്റാണ് ബംഗളൂരുവില്‍ ആരംഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ ഫോണ്‍ യൂണിറ്റ് സ്ഥാപിക്കുന്നതോടെ ആഗോളതലത്തില്‍ അത് ഇന്ത്യയ്ക്ക് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണെന്ന് ജൂലൈയോടെ ഉത്പാദനം തുടങ്ങുമെന്നാണ് പ്രതിക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post