തിക്രിത്: ഇറാഖ് മുന്‍പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ശവക്കല്ലറ നശിപ്പിച്ച നിലയില്‍ കണ്ടെത്തി . തിക്രിത്തിലെ അല്‍ അവ്ജയിലുള്ള ശവക്കല്ലറയുടെ മേല്‍ക്കൂരയും തൂണുകളുമാണ് അക്രമികള്‍ നശിപ്പിച്ചു. ഐസിസ് ഭീകകരുടെ ആക്രമണത്തിലാണ് ഇത് നശിപ്പിക്കപ്പെട്ടതെന്ന് കരുതുന്നു.
ഐസിസിന്റെയും ഇറാന്റെ പിന്തുണയുള്ള ഷിയ പോരാളികളുമായുള്ള പോരാട്ടവും രൂക്ഷമായ മേഖലയാണ് തിക്രിത്. ഒരുവര്‍ഷം മുമ്പ് ശവക്കല്ലറ കുത്തിപ്പൊളിച്ച് സദ്ദാമിന്റെ ഭൗതികാവശിഷ്ടങ്ങള്‍ നീക്കം ചെയ്തുവെന്ന് പ്രദേശവാസികള്‍ വെളിപ്പെടുത്തി.
Discussion about this post