ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്നിലെത്തുമെന്ന് ദൈനിക് ജാഗരണ്‍ പത്രത്തിന്റെ എക്സിറ്റ്പോള്‍ ഫലം പുറത്ത്. ഉത്തര്‍ പ്രദേശിലെ ഒന്നാമത്തെ പാര്‍ട്ടിയായി ബി.ജെ.പി വരുമെന്ന് സര്‍വേ ഫലങ്ങളാണ് പത്രം പുറത്ത് വിട്ടത്. ബി.എസ്.പി രണ്ടാമതെത്തും. സമാജ്വാദി-കോണ്‍ഗ്രസ് സഖ്യത്തിനു മൂന്നാം സ്ഥാനം മാത്രമേ ലഭിക്കുവെന്നും എക്സിറ്റ് പോള്‍ ഫലം പറയുന്നു.
റിസോഴ്സ് ഡെവലപ്മെന്റ് ഇന്റര്‍നാഷണലി(ആര്.ഡി.ഐ.)ന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍വേ ഫലങ്ങള്‍ എന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. 38 നിയോജക മണ്ഡലങ്ങളില്‍ നിന്നായി 5700 വോട്ടര്‍മാരുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ദൈനിക് ജാഗരണ്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത് വിട്ടത്.
അതേസമയം തെരഞ്ഞെടുപ്പിന്റെ പ്രധാന ഘട്ടങ്ങള്‍ ബാക്കി നില്‍ക്കേ പത്രം ബി.ജെ.പിക്കനുകൂലമായി സര്‍വേ ഫലങ്ങള്‍ പുറത്ത് വിട്ടത് അവരെ സഹായിക്കുവാന്‍ വേണ്ടിയാണെന്ന ആരോപണവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
Discussion about this post