ഡല്‍ഹി: മുംബൈയിലെ ഹോട്ടലില്‍ വെച്ച് വിദേശ ഇന്ത്യയ്ക്കാരനെ സെയ്ഫ് അലിഖാന് മര്‍ദ്ദിച്ച കേസില്‍ എത്രയും വേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. ഏഴ് മാസം മുമ്പ് കേന്ദ്രം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെങ്കില്‍ പൊലീസ് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല.
കേസില്‍ സെയ്ഫിനെതിരെ മുംബൈ കോടതി കുറ്റം ചുമത്തിയിട്ടുള്ളതിനാല്‍ സെയ്ഫിന് നല്കിയ പത്മശ്രീ പുരസ്കാരം തിരിച്ചെടുക്കണമെന്ന വിവരാവകാശ പ്രവര്ത്തകന് സുഭാഷ് അഗര്‍വാളിന്റെ പരാതിയിലാണ് കേന്ദ്രം മുംബൈ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയത്. മുംബൈ പൊലീസിന്റെ റിപ്പോര്‍ട്ട് കാത്തിരിക്കുകയാണെന്ന് വിവാരവകാശപ്രകാരം നല്കിയ മറുപടിയില്‍ കേന്ദ്രം അറിയിച്ചു..
2012 ഫെബ്രുവരിയിലാണ് സെയഫ് അലിഖാന് മുംബൈയിലെ ഒരു ഹോട്ടലില്‍ വച്ച് വിദേശ ഇന്ത്യക്കാരനെ മര്‍ദ്ദിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തത്. വിദേശ ഇന്ത്യക്കാരായ ഇഖ്ബാല്‍ ശര്‍മ്മയുടെ പരാതിയില്‍ സെയ്ഫിനെതിരെ ഐപിസി 325, 34 വകുപ്പുകള്‍ പ്രകാരം മുംബൈ പോലിസ് കേസെടുത്തിരുന്നു.
സെയ്ഫിനെതിരെ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്നുവെന്നും പരാതിക്കാരനായ അഗര്‍വാള്‍ ആരോപിക്കുന്നു. പത്മശ്രീ പുരസ്കാരത്തിന് സെയ്ഫിന്റെ പേര് നിര്‍ദേശിച്ച അവാര്‍ഡ് കമ്മിറ്റി അംഗങ്ങളുടെ പേര് വ്യക്തമാക്കിയിട്ടില്ലെന്നും അഗര്‍വാള്‍ പറയുന്നു. സെയ്ഫില്‍ നിന്നും മാത്രമല്ല, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട മറ്റുള്ളവരില്‍ നിന്നും പത്മശ്രീ തിരിച്ചെടുക്കണമെന്നും അഗര്‍വാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്
2010ല്‍ യുപിഎ ഭരണക്കാലത്താണ് സെയ്ഫിന് പത്മശ്രീ പുരസ്കാരം നല്‍കിയത്. രാജ്യം ആദരിച്ചത്.
Discussion about this post