ഇടുക്കി: അടിമാലി കല്ലാര്‍ റിസോര്‍ട്ടിന് സമീപം നടന്‍ ബാബുരാജിന് വെട്ടേറ്റു. കല്ലാര്‍ സ്വദേശി സണ്ണിയാണ് ബാബുരാജിനെ വെട്ടി പരിക്കേല്‍പ്പിച്ചത്. റിസോര്‍ട്ടിലെ കുളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയില്‍ ബാബുരാജിന് നെഞ്ചില്‍ വെട്ടേറ്റത്. പരിക്ക് ഗുരുതരമല്ല. കല്ലാര്‍ കമ്പിലൈനിലെ സ്വന്തം റിസോര്‍ട്ടില്‍ വച്ചാണ് സംഭവം. പ്രദേശവാസികളുമായുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ബാബുരാജിന്റെ ഇടതുനെഞ്ചിലാണ് വെട്ടേറ്റത്. കുളം വറ്റിക്കാനുള്ള തീരുമാനത്തിനെതിരെ സമീപവാസികള്‍ സംഘടിക്കുകയായിരുന്നു. അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം താരത്തെ കൊച്ചി രാജഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Discussion about this post