പുണെ: മുന്‍ ഇന്ത്യന്‍ നായകന് എം.എസ്. ധോനിയെ ഐ.പി.എല്‍ ടീമായ റൈസിങ് പുണെ സൂപ്പര്‍ ജയന്റ്സിന്റെ ക്യാപ്ന്‍ സ്ഥാനത്ത് നിന്ന് നീക്കി. ധോനിക്ക് പകരം ഓസ്ട്രേലിയന്‍ നായകന് സ്റ്റീവന്‍ സ്മിത്തായിരിക്കും ടീമിനെ നയിക്കുക. പത്താം സീസണിന്റെ താര ലേലത്തിന്റെ തലേദിവസമാണ് ധോനിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയത്. ബെംഗളൂരുവിലാണ് ലേലം. ഏപ്രില്‍ അഞ്ചിനാണ് ഐ.പി.എല്‍ പത്താം സീസണിന് തുടക്കമാവുന്നത്.
കഴിഞ്ഞ സീസണിലെ ടീമിന്റെ മോശപ്പെട്ട പ്രകടനമാണ് ധോനിയുടെ പുറത്താകലിന് വഴിവച്ചത്. ധോനി സ്വയം ഒഴിവായതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ക്യാപ്റ്റന്‍, വ്യക്തി എന്നീ നിലകളിലെല്ലാം ധോനിയോട് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണ്. ടീമിന്റെ താത്പര്യത്തോടൊപ്പം നില്‍ക്കുന്നയാളാണെന്ന് ഗോയങ്ക പറഞ്ഞു.
2015വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനായിരുന്നു ധോണി
Discussion about this post