തേനും, കുടംപുളിയും വരെ കൈക്കൂലിയായി വാങ്ങും; ആവശ്യം നടന്നില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും; സുരേഷ് കുമാറിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്
പാലക്കാട്: സംസ്ഥാനസർക്കാർ അദാലത്തിനിടെ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ വില്ലേജ് ഉദ്യോഗസ്ഥന്റെ വാടകമുറിയിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 17 കിലോ നാണയങ്ങളുൾപ്പെടെ ഒരു കോടിയിലധികം രൂപയുടെ അനധികൃത സമ്പാദ്യം. ...