ഇടുക്കി: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസ് പിടിയിൽ. ഇടുക്കി തഹസിൽദാർ ജയേഷ് ചെറിയാൻ ആണ് അറസ്റ്റിലായത്.കാഞ്ചിയാർ സ്വദേശിയായ പരാതിക്കാരന്റെ മകന് വിദേശത്ത് ജോലിക്ക് പോകുന്നതിന്റെ ഭാഗമായി എംബസിയിൽ ഹാജരാക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിച്ചിരുന്നു. സർട്ടിഫിക്കറ്റ് നൽകുന്നതിന് 10,000 രൂപയാണ് ജയേഷ് ആവശ്യപ്പെട്ടത്.
കട്ടപ്പനയിലെ വീട്ടിൽ എത്തി പണം നൽകണമെന്ന് അപേക്ഷകനോട് പറഞ്ഞു. 10,000 രൂപ കൂടുതലാണെന്നും അത് കുറച്ച് നൽകണമെന്നും വരുമാന സർട്ടിഫിക്കറ്റ് വേണ്ടയാൾ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥൻ തയ്യാറായിരുന്നില്ല.
അങ്ങനെയാണ് വിജിലൻസിനെ ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. തുടർന്ന് വിജിലൻസിന്റെ നിർദേശപ്രകാരമാണ് പരാതിക്കാരൻ പണവുമായി ഉദ്യോഗസ്ഥന്റെ വീട്ടിലെത്തിയത്. തുടർന്ന് വിജിലൻസ് അറസ്റ്റു ചെയ്യുകയായിരുന്നു.
Discussion about this post