ഓണനാളിൽ സംസ്ഥാനത്ത് രണ്ട് കൊലപാതകങ്ങൾ; 4 പേർ കസ്റ്റഡിയിൽ
തൃശൂർ: ഓണനാളിൽ സംസ്ഥാനത്ത് രണ്ട് കൊലപാതകങ്ങൾ. തൃശൂർ ജില്ലയിലാണ് രണ്ട് കൊലപാതകങ്ങളും. ചെന്ത്രാപ്പിന്നിയിലും കീഴ്ത്താണിയിലുമായിരുന്നു കൊലപാതകങ്ങൾ. ചെന്ത്രാപ്പിന്നിയില്‍ മധ്യവയസ്‌ക്കനെയാണ് കുത്തിക്കൊന്നത്. കണ്ണംപുള്ളിപ്പുറം സ്വദേശി സുരേഷ് ആണ് കൊല്ലപ്പെട്ടത്. ...
















