ന്യൂഡൽഹി: നാഗാലാൻഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി മത്സരിക്കുന്ന 20 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ തെംജെൻ ഇംമ്‌ന അലോങ് ഉൾപ്പെടെയുളളവർ മത്സരരംഗത്തുണ്ട്. അലോങ്ടാക്കി നിയമസഭാ മണ്ഡലത്തിലാണ് തെംജെൻ ഇംമ്‌ന അലോങ് മത്സരിക്കുന്നത്.
ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടിക പുറത്തുവിട്ടത്. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് മേഘാലയയിലെയും നാഗാലാൻഡിലെയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.
നാഗാലാൻഡിൽ നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി (എൻഡിപിപി) യുമായി ചേർന്നാണ് ബിജെപി മത്സരിക്കുന്നത്. 60 സീറ്റുകളിൽ 20 സീറ്റുകളിലാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ ഉളളത് ബാക്കി സീറ്റുകളിൽ എൻഡിപിപിയാണ് മത്സരിക്കുക.
ഫെബ്രുവരി 27 നാണ് നാഗാലാൻഡിൽ വോട്ടെടുപ്പ്. മാർച്ച് രണ്ടിന് ഫലമറിയാം.









Discussion about this post