കണ്ണൂർ: ജംബോ,ജെമനി ഗ്രോറ്റ് റോയൽസ് തുടങ്ങിയ സർക്കസുകളുടെ സ്ഥാപകൻ ജെമനി ശങ്കരൻ അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാർദ്ധക്യസഹചമായ അസുഖത്തെ തുടർന്ന് വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു 99 കാരനായ ജമനി ശങ്കരൻ. തിങ്കൾ പകൽ 11 മുതൽ വാരത്തെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം ചൊവ്വാഴ്ച പയ്യാമ്പലത്ത്.
1924 ജൂൺ 13ന് തലശേരിക്കടുത്ത് കൊളശേരിയിൽ കവിണിശേരി രാമൻ നായരുടെയും മൂർക്കോത്ത് കല്യാണിയമ്മയുടെയും മകനായി ജനനം. ഏഴാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തലശേരി കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ മൂന്നു വർഷം സർക്കസ് പഠിച്ചു. ഇതിനിടെ പലചരക്ക് കച്ചവടം നടത്തിയെങ്കിലും വിജയിച്ചില്ല. പിന്നീട് പട്ടാളത്തിൽ ചേർന്ന ശങ്കരൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം വിരമിച്ചു.
രണ്ടു വർഷത്തിനു ശേഷം കൽക്കത്തയിലെത്തി ബോസ് ലയൺ സർക്കസിൽ ട്രപ്പീസ് കളിക്കാരനായി ചേർന്നു. പിന്നീട് നാഷണൽ സർക്കസിൽ ചേർന്ന് പ്രവർത്തിച്ചു. ഹൊറിസോണ്ടൽ ബാർ, ഫ്‌ളയിങ് ട്രപ്പീസ് തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധനായിരുന്നു അദ്ദേഹം. 1951ൽ വിജയ സർക്കസ് കമ്പനി ആറായിരം രൂപയ്ക്കു വാങ്ങി. അതിന് ജെമിനി എന്നു പേരിട്ടു. സൂറത്തിനടുത് ബില്ലിമോറിയിലാണ് ജെമിനി സർക്കസ് തുടങ്ങിയത്. പിന്നീട് 1977 ഒക്ടോബർ 2 ന് ജംബോ സർക്കസും തുടങ്ങി
Discussion about this post