തിരുവനന്തപുരം: ബ്രഹ്‌മപുരം മാലിന്യപ്ലാന്റിൽ ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ പ്രത്യേക പ്രസാതവന ഇന്ന് നിയമസഭയിൽ. പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിലാണ് സഭയിൽ മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിക്കുന്നത്. നിയമസഭാ ചട്ടം 300 പ്രകാരമാണ് പ്രസ്താവന.
വിഷയത്തിൽ മുഖ്യമന്ത്രി നടത്തുന്ന ആദ്യത്തെ പ്രസ്താവനയാണ് ഇത്. കഴിഞ്ഞ ദിവസം തീയും പുകയും അണയ്ക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവരെ അഭിനന്ദിച്ച് മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട് ഒന്നും പറഞ്ഞിരുന്നില്ല. ഇതായിരുന്നു പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനത്തിന് കാരണം.
മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മുഖ്യമന്ത്രി പ്രതികരിക്കാത്തതിന്റെ പേരിൽ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയുൾപ്പെടെ ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് മുഖ്യമന്ത്രി സഭയിൽ പ്രതികരണത്തിന് തയ്യാറാകുന്നത്.
Discussion about this post