ശ്രീനഗർ: ജമ്മുകശ്മീരിലെ ദോഡ ജില്ലയിലെ രണ്ട് ആക്രമണങ്ങളിൽ ഉൾപ്പെട്ട നാല് ഭീകരരുടെ രേഖാചിത്രങ്ങൾ ജമ്മു കശ്മീർ പോലീസ് ബുധനാഴ്ച പുറത്തുവിട്ടു, ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.ഭാദേർവ, താത്രി, ഗണ്ഡോ എന്നീ പ്രദേശങ്ങളിൽ ഒളിച്ചിരുന്ന് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതായി കരുതുന്ന നാല് ഭീകരരുടെ രേഖാചിത്രങ്ങങ്ങളാണ് ജമ്മു കശ്മീർ പോലീസ് പുറത്തുവിട്ടത്. ഈ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചും നീക്കത്തെക്കുറിച്ചും വിവരങ്ങൾ നൽകാൻ ജമ്മു കശ്മീർ പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
@JmuKmrPolice District Doda RELEASES SKETCHES OF (04) TERRORISTS WHO ARE ROAMING IN UPPER REACHES OF BHADERWAH, THATHRI, GANDOH AND INVOLVED IN TERROR RELATED ACTIVITIES. J&K POLICE ANNOUNCES A CASH REWARD OF Rs 5 LACS FOR providing the INFORMATION OF EACH TERRORIST pic.twitter.com/p0JyqbcQr2
— DISTRICT POLICE DODA (@dpododa) June 12, 2024
ചൊവ്വാഴ്ച രാത്രി, റിയാസി ജില്ലയിൽ ഒരു പാസഞ്ചർ ബസിനു നേരെയുണ്ടായ ആക്രമണത്തിൽ ഉൾപ്പെട്ട ഒരു ഭീകരന്റെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു, ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഞായറാഴ്ച, ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് പോണി മേഖലയിലെ തെര്യത്ത് ഗ്രാമത്തിന് സമീപം കത്രയിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന തീർഥാടകരുമായി 53 സീറ്റുകളുള്ള ബസിനു നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.തീർഥാടകരുമായി പോവുകയായിരുന്ന ബസ് വെടിവെപ്പിനെ തുടർന്ന് തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേർ കൊല്ലപ്പെടുകയും 41 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
Discussion about this post