മുംബൈ; മഹാരാഷ്ട്രയിലെ മാഹിം തീരമേഖലയിൽ തീരസംരക്ഷണ നിയമം ലംഘിച്ച് പണിത വിവാദ ദർഗ ബുൾഡോസറിന്റെ സഹായത്തോടെ പൊളിച്ചുനീക്കി ബ്രിഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ. കനത്ത പോലീസ് സുരക്ഷയിലാണ് പൊളിക്കൽ ആരംഭിച്ചത്.
കടലിനോട് ചേർന്ന് കൈയ്യേറ്റ ഭൂമിയിലാണ് ദർഗ നിർമിച്ചിരുന്നത്. ഇതിനെതിരെ പരാതികൾ വ്യാപകമായിരുന്നു. ദർഗ പൊളിച്ചില്ലെങ്കിൽ അതിന് സമീപം ഗണപതി ക്ഷേത്രം നിർമിക്കുമെന്നും മഹാരാഷ്ട്ര നവനിർമാൺ സേനയും മുന്നറിയിപ്പ് നൽകിയിരുന്നു.
തീരസംരക്ഷണ നിയമം അനുസരിച്ചാണ് നടപടി സ്വീകരിച്ചതെന്ന് മഹാരാഷ്ട്ര മന്ത്രി ദീപക് കെസർക്കാർ പറഞ്ഞു. കടലിൽ ഏതെങ്കിലും തരത്തിലുളള നിർമാണ പ്രവർത്തനങ്ങൾക്ക് സിആർസെഡ് നിയമത്തിൽ വിലക്കുണ്ട്. അതുകൊണ്ടു തന്നെ ദർഗ പൊളിച്ചു നീക്കിയതിൽ തെറ്റില്ലെന്നും ദീപക് കെസർക്കാർ പറഞ്ഞു.
ദർഗ പൊളിച്ചതിന്റെ അവശിഷ്ടങ്ങളായ കല്ലുകളും പ്രദേശത്ത് നിന്ന് നീക്കി തീരം പൂർണമായി വൃത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു. നേരത്തെ മഹാരാഷ്ട്ര നവനിർമാണ സേനാ തലവൻ രാജ് താക്കറെയും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. തീരസംരക്ഷണ നിയമങ്ങൾ പൂർണമായി ലംഘിച്ചാണ് ദർഗ നിർമിച്ചിരിക്കുന്നതെന്നും നടപടിയെടുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Discussion about this post