സ്വന്തം പിതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ഒരു എട്ട് വയസ്സുകാരി ചെയ്തതാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാവിഷയങ്ങളിലൊന്ന്‌ന . യുഎസ്സിലാണ് സംഭവം തന്റെ പിതാവിനെ അക്രമിക്കാന്‍ വന്ന കള്ളനെ ബേസ്‌ബോള്‍ ബാറ്റ് വച്ച് പെണ്‍കുട്ടി അടിച്ചോടിക്കുകയായിരുന്നു.
മിനസോട്ടയിലെ ബിഗ് ഡിസ്‌കൗണ്ട് മദ്യവില്‍പ്പനശാലയുടെ ഉടമയാണ് പെണ്‍കുട്ടിയുടെ പിതാവ്. 37 -കാരനായ ആമസോണ്‍ തൊഴിലാളി കൂടിയായ കൊന്‍ഷൊബര്‍ മോറെല്‍ എന്നയാളാണ് മദ്യവില്പനശാലയില്‍ മോഷണത്തിന് ശ്രമിച്ചത്. . ലിയോ ഭീഷണിപ്പെടുത്തിയ കള്ളനോട് പണമെല്ലാം തരാം എന്ന് സമ്മതിക്കുകയും ചെയ്തു.
സ്റ്റോറിലെ ജീവനക്കാരന്‍ പണമെടുക്കാന്‍ പോയപ്പോള്‍ അക്രമി കൗണ്ടറിന് പിന്നില്‍ പെണ്‍കുട്ടി നില്‍ക്കുന്നയിടത്തേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചു. പെട്ടെന്ന് ലിയോ അയാള്‍ക്കടുത്തേക്ക് ചെല്ലുകയും അയാളെ അടിച്ച് നിലത്തിടുകയും ചെയ്തു. നിലത്ത് കിടന്ന് രണ്ടുപേരും മല്‍പ്പിടിത്തമായി.
അച്ഛന്‍ മോഷ്ടാവിനെ നിലത്ത് വീഴ്ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പെണ്‍കുട്ടി ഒരു ബാറ്റുമായി എത്തുകയും ഇയാളെ കണക്കിന് തല്ലുകയും ചെയ്യുകയായിരുന്നത്രെ.
ഓടിരക്ഷപ്പെട്ട ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ലിയോ ആണെങ്കില്‍ ആ ബഹളത്തിനിടയില്‍ തന്റെ മകള്‍ എന്ത് ചെയ്തു എന്ന് ശ്രദ്ധിച്ചില്ലായിരുന്നു. എന്നാല്‍, പിന്നീട്, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആ എട്ട് വയസ്സുകാരിയുടെ ധൈര്യവും പ്രവൃത്തിയും അദ്ദേഹം ശ്രദ്ധിക്കുന്നത്. ആ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ സത്യത്തില്‍ ഞാന്‍ കരഞ്ഞുപോയി. അവളെ കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു’ എന്നാണ് ലിയോ പ്രതികരിച്ചത്.
Discussion about this post