റിയാദ്: താമസ്ഥലത്ത് ഉണ്ടായ തീപിടുത്തത്തിൽ 6 പ്രവാസി ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ 4 മലയാളികളും ഒരു തമിഴ്‌നാട് സ്വദേശിയും ഗുജറാത്ത് സ്വദേശിയും ഉൾപ്പെടുന്നു. റിയാദിലെ ഖാലദിയ്യയിൽ പെട്രോൾ പമ്പിലെ ജീവനക്കാരുടെ താമസസ്ഥലത്താണ് തീപിടുത്തമുണ്ടായത്.
4 മലയാളികളിൽ രണ്ട് പേർ മലപ്പുറം സ്വദേശികളാണ്. ഇന്ന് പുലർച്ചെ 1: 30 നാണ് അഗ്നിബാധയുണ്ടായത്. പെട്രോൾ പമ്പിൽ പുതുതായി ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്ചയാണ് ഇവരിൽ മൂന്ന് പേർക്ക് താമസരേഖ (ഇഖാമ) പോലും ലഭിച്ചത്. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്.
മൃതദേഹങ്ങൾ ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച മറ്റുള്ളവരേക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
Discussion about this post