അന്ധത മാറ്റാനുള്ള ഒരു നൂതന മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. 100 ശതമാനം ഫലപ്രാപ്തിയിലെത്തുന്ന ഈ കണ്ടെത്തല്‍ ലക്ഷക്കണക്കിന് രോഗികള്‍ക്കാണ് ആശ്വാസമേകുക. അന്ധത ഒഴിവാക്കുക എന്ന് വെച്ചാല്‍ എല്ലാത്തരം അന്ധയുടെയും കാര്യമല്ല പറയുന്നത്. ലെബര്‍ കണ്‍ജെന്റല്‍ അമ്യൂറോസിസ് ടൈപ്പ് വണ്‍ എന്ന തരത്തിലുള്ള ജനിതകാവസ്ഥ കൊണ്ടുണ്ടാകുന്ന അന്ധതയാണ് ഇതുമൂലം പരിഹരിക്കപ്പെടുന്നത്.
ഇതിന്റെ ചികിത്സയ്ക്കായി ഒരു വൈറസ് ബേസ്ഡ് സിസ്റ്റം ഗവേഷകര്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതുവഴി ഒരു ജീനിനെ റെറ്റിനയിലെ ലൈറ്റ് സെന്‍സിറ്റീവ് സെല്ലുകളിലേക്ക് കടത്തിവിടും. ഇത് പതുക്കെ റെറ്റിനയിലെ കോശങ്ങളെ ഉത്തേജിപ്പിച്ച് വളര്‍ത്തുകയും അവയുടെ കുറവുകള്‍ പരിഹരിക്കുകയും ചെയ്യും.
മറ്റ് ഓപ്പറേഷനുകളെ അപേക്ഷിച്ച് ജീന്‍ തെറാപ്പിക്ക് സൈഡ് ഇഫക്ടുകള്‍ വളരെ കുറവാണ് ചെറിയ തരത്തിലുള്ള ഇന്‍ഫ്‌ലമേഷന്‍ മാത്രമേ ചികിത്സയ്ക്ക് പിന്നാലെ ഉണ്ടാകുന്നുള്ളു. ഇവ കട്ടി കുറഞ്ഞ സ്റ്റിറോയ്ഡുകളുടെ ഉപയോഗത്തിലൂടെ പരിഹരിക്കാവുന്നതാണ്.
അപൂര്‍വ്വമായ ഇത്തരം ജനിതകാവസ്ഥ മൂലമുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് അന്ധരായവര്‍ ലോകത്തിന്റെ എല്ലാ കോണുകളിലുമുണ്ട്. എന്നാല്‍ അവരെ സഹായിക്കാന്‍ മരുന്നുകമ്പനികള്‍ പോലുമില്ല. വലിയ പണപരമായ നേട്ടമില്ലാത്തതിനാല്‍ അവരെ ഇത്തരം കമ്പനികളും തഴയുകയാണെന്ന് ഗവേഷകര്‍ പറയുന്നു.
എന്നാല്‍ പുതിയ ജീന്‍ തെറാപ്പി ഇവര്‍ക്ക് വലിയ ഫലപ്രദമാണ് കാഴ്ച്ചയും തിരിച്ചുകിട്ടുന്നു ജീവിതകാലം മുഴുവന്‍ ഇതിന്റെ ചികിത്സയ്ക്ക് വേണ്ടി അലയേണ്ടതുമില്ല.
Discussion about this post