അശ്വഗന്ധ, ഗ്രീന്‍ ടീ, മഞ്ഞള്‍ ഇവയെല്ലാം നമ്മുടെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഏറ്റവും നല്ലതാണെന്നാണ് വിശ്വാസം. ചിലര്‍ ഇത് സ്ഥിരമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. സത്യത്തില്‍ ഇവയൊക്കെ നിങ്ങളുടെ കരളിനെ തകര്‍ക്കാന്‍ ശേഷിയുള്ളവയാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്.
കരളിനെ വിഷലിപ്തമാക്കുന്ന രാസഘടകങ്ങള്‍ ഇവയില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് പഠനം. ഇവയെല്ലാം ആന്റി ഇന്‍്ഫ്‌ളമേറ്ററി കണ്ടന്റുകള്‍ അടങ്ങിയവയാണ്. ഇവയൊക്കെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും തടി കുറയ്ക്കാനുമൊക്കെ ഉപകരിക്കും എന്നാല്‍ ഇതിനൊപ്പം തന്നെ കരളിന്റെ പ്രവര്‍ത്തനത്തെ മോശമായി ബാധിക്കുകയും ചെയ്യും.
ഡോ സുദീപ് ഖന്ന ഇതിനെക്കുറിച്ച് പറയുന്നതിങ്ങനെ
ഇത്തരം പച്ചമരുന്നുകള്‍ തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതുമൊക്കെ കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ചല്ല. കൂടുതല്‍ അളവിലുള്ള ഇത്തരം വസ്തുക്കളുടെ ഉപയോഗം ഗുണത്തേക്കാളേറെ നിങ്ങളുടെ ശരീരത്തിന് ദോഷമാണ് ചെയ്യുക.
Discussion about this post