47 വര്‍ഷം കഠിനമായി പരിശ്രമിച്ചിട്ടും ഒരാളുടെ പേര് പോലും മനസ്സിലാക്കാന്‍ സാധിക്കാതെ വരികയെന്നുള്ളത് എത്ര നിരാശാജനകമാണ്. പ്രത്യേകിച്ചും ശാസ്ത്രത്തിന്റെ എല്ലാ വഴികളും ഉപയോഗിച്ചിട്ടും അങ്ങനെ സംഭവിക്കുകയെന്നത് തികച്ചും നിര്‍ഭാഗ്യകരമായ ഒരു കാര്യമാണ്. എന്നാല്‍ ഇപ്പോഴിതാ ആ മിസ്റ്ററിയ്ക്ക് ഒരു അവസാനം വന്നിരിക്കുകയാണ്. ഇനി കഥയിലേക്ക് വരാം
47 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെന്‍സില്‍വാനിയയിലെ ഒരു ഗുഹയില്‍ ഒരു കൂട്ടം ഹൈക്കര്‍മാര് ഒരു ശവശരീരം കണ്ടെത്തുകയാണ്. ജനുവരി 1977ലാണ് ഈ സംഭവം നടക്കുന്നത്.പെന്‍സില്‍ വാനിയയിലെ പിനാക്കിള്‍ പീക്കിന്‍രെ അടുത്തുള്ള ഗുഹയിലായിരുന്നു ഈ കണ്ടെത്തല്‍ എന്നതിനാല്‍ ഈ ശരീരത്തിന് അവര്‍ പിനാക്കിള്‍ മാന്‍ എന്ന് പേരിട്ടു. 1977 ല്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇയാളെ ആരും കൊന്നതല്ല എന്നും ലഹരിയുപയോഗം കടുത്തുപോയതിനെത്തുടര്‍ന്ന് മരണമടഞ്ഞതാണെന്നും കണ്ടെത്തിയിരുന്നു.
എന്നാല്‍ അപ്പോഴും അയാള്‍ ആരാണ് എന്ന മിസ്റ്ററി അവശേഷിക്കുകയാണ് ഡന്റല്‍ റെക്കോര്‍ഡുകള്‍ കൊണ്ട് ഒരു തെളിവും ലഭിച്ചില്ല ഫിംഗര്‍ പ്രിന്റും അങ്ങനെ തന്നെ. എന്നാല്‍ അടുത്തിടെ നടന്ന ഒരു പരിശോധനയില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുകയും ഒരു മണിക്കൂറിനുള്ളില്‍ തന്നെ എഫ്ബിഐയുടെ ഡേറ്റാ ബേസില്‍ നിന്ന് ആളെ കിട്ടുകയും ചെയ്തു.
പോള്‍ ഗ്രബ് എന്നാണ് അയാളുടെ പേര് പെന്‍സില്‍ വാനിയ ആര്‍മിയില്‍ നിന്ന് ഇയാള്‍ക്ക് വളരെ ആദരണീയമായ ഒരു വിടവാങ്ങലാണ് ലഭിച്ചത്. അതായത് ആര്‍മിയില്‍ അയാള്‍ പ്രഗത്ഭനായിരുന്നുവെന്ന് അര്‍ത്ഥം.
27 വയസ്സാണ് പ്രായം. ഗുഹയില്‍ തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ ഇയാള്‍ തീ കത്തിക്കാന്‍ ശ്രമിച്ചതിന്റെ അടയാളങ്ങളുണ്ടായിരുന്നു. എന്തായാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഗ്രബിന്റെ കുടുംബം അയാളെ തിരിച്ചറിയുകയും ഉചിതമായ സംസ്‌കാര കര്‍മ്മകള്‍ നടത്തുകയും ചെയ്തു.
Discussion about this post