ന്യൂഡൽഹി; ഐഫോൺ ആരാധകർ കാത്തിരുന്ന ദിവസം ഇതാ വന്നെത്തിയിരിക്കുകയാണ്. ലോഞ്ച് ചെയ്ത് ഒരാഴ്ച പിന്നിട്ടെങ്കിലും ഐഫോൺ 16 സീരീസിന്റെ പ്രീബുക്കിംഗ് മാത്രമായിരുന്നു ആപ്പിൾ ആരംഭിച്ചത്. എന്നാൽ ആ കാത്തിരിപ്പിനും വിരാമം ആയിരിക്കുകയാണ്. ഐഫോൺ 16 സീരിസിന്റെ വിൽപ്പന കമ്പനി ഇന്ന് ആരംഭിച്ചിരിക്കുകയാണ്. ഐഫോൺ 16 128ജിബി: 79,900 രൂപ, 256ജിബി 89,900 രൂപ, 512ജിബി: 1,09,900 രൂപ എന്നിങ്ങനെയാണ് അടിസ്ഥാന മോഡലിന്റെ മൂന്ന് വേരിയന്റുകൾക്ക് നിശ്ചയിച്ച വില. പ്ലസ് മോഡൽ ആവട്ടെ 128ജിബി: 89,900 രൂപയ്ക്കും 256ജിബി 99,900 രൂപയ്ക്കും 512ജിബി 1,11,900 രൂപയ്ക്കും വാങ്ങാം. പ്രോ മോഡൽ 128ജിബിക്ക് 1,19,900 രൂപ, 256ജിബിക്ക് 1,29,900 രൂപ, 512ജിബിക്ക് 1,49,900 രൂപ, 1ടിബി: 1,69,900 രൂപ എന്നീ വിലയിലും വാങ്ങാം. 256ജിബി: 1,44,900 രൂപയ്ക്കും 512ജിബി: 1,64,900 രൂപയ്ക്കും 1ടിബി വേരിയന്റിന് 1,84,900 രൂപയ്ക്കും സ്വന്തമാക്കാം.
പല ഐഫോൺ പ്രേമികളും കൈയ്യിലുള്ള ഐഫോൺ അപ്‌ഗ്രേഡ് ചെയ്യാനും ഐഫോൺ സ്വപ്‌നം കാണുന്നവർ അത് വാങ്ങാനും ഒരുങ്ങുകയാണ്. പുതിയ സീരീസ് ഐഫോൺ എല്ലാവരുടെയും കൊക്കിൽ ഒതുങ്ങുന്ന ബജറ്റിൽ അല്ല എത്തിയിരിക്കുന്നത്. സാധാരണക്കാർക്ക് തങ്ങൾ സ്വപ്‌നം കണ്ട ഐഫോൺ വാങ്ങാൻ കുറേയധികം സമ്പാദ്യം ചെലവഴിക്കേണ്ടിയും വരും.ഏത് രാജ്യത്തും ഒരാൾക്ക് ഐഫോൺ വാങ്ങിക്കാൻ എത്ര ദിവസത്തെ ജോലി വേണ്ടിവരുമെന്ന് ഒരു പുതിയ പഠനം വ്യക്തമാക്കുന്നു. ഐഫോൺ 16 ന്റെ അടിസ്ഥാന വേരിയന്റിന്റെ വിലയും രാജ്യത്തെ മിനിമം വേതനവും മറ്റു ചെലവുകളും അടിസ്ഥാനമാക്കിയാണ് എത്രനാൾ ജോലി ചെയ്താൽ ഹാൻഡ്സെറ്റ് വാങ്ങാമെന്ന് കണക്കാക്കിയിട്ടുള്ളത്. ഓരോ രാജ്യത്തെയും ഇറക്കുമതി തീരുവ, നികുതി, കറൻസി ഏറ്റക്കുറച്ചിലുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഐഫോൺ 16 സീരീസ് വിലകൾ ലിസ്റ്റ് ചെയ്യുന്നത്.
ഐഫോൺ 16 വാങ്ങാൻ ആളുകൾക്ക് മൂന്ന് മാസത്തിലധികം ജോലി ചെയ്യേണ്ട രാജ്യങ്ങളുണ്ടെന്ന് ഗവേഷണം കാണിക്കുന്നു. അനുസരിച്ച് , സ്വിറ്റ്‌സർലൻഡിലുള്ള ഒരാൾക്ക് iPhone 16 വാങ്ങാൻ 4 ദിവസം മാത്രമേ ജോലി ചെയ്യേണ്ടതുള്ളൂ. നേരെമറിച്ച്, ഒരു ശരാശരി അമേരിക്കക്കാരന് 5.1 ദിവസം ആവശ്യമാണ്, അതേസമയം ഓസ്ട്രേലിയക്കാർക്കും സിംഗപ്പൂരുകാർക്കും 5.7 ദിവസങ്ങൾ ആവശ്യമാണ്.ഇന്ത്യയിൽ, പുതിയ iPhone 16 വാങ്ങാൻ ഒരാൾ 47.6 ദിവസം ജോലി ചെയ്യേണ്ടതുണ്ട് .
Discussion about this post