സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന ഇക്കാലത്ത് നിങ്ങളുടെ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് കനത്ത സുരക്ഷ തന്നെ ആവശ്യമാണ്. അല്ലാതെ അലസമായിട്ട് ഇടുന്ന പാസ്വേഡുകളും ഹാക്കര്‍മാരെ സഹായിക്കുന്ന ഒരു ഘടകമാണെന്നോര്‍ക്കുക. നമുക്ക് എങ്ങനെ ഒരു ശക്തമായ പാസ്വേഡ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് സെറ്റ് ചെയ്യാം എന്ന് വിശദമായി നോക്കാം
ഫേസ്ബുക്ക്, വിവിധ വെബ്സൈറ്റുകള്‍, മറ്റ് ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ എന്നിവയിലെല്ലാം പാസ്വേഡുകള്‍ സെറ്റ് ചെയ്യേണ്ടതായുണ്ട്. ഓര്‍ത്തെടുക്കാന്‍ പാകത്തില്‍ എളുപ്പമുള്ള പേരുകളും നമ്പറുകളും പാസ്വേഡായി സെറ്റ് ചെയ്യുന്നവര്‍ ധാരാളം. ജനനതിയതിയും ഫോണ്‍നമ്പറും പാസ്വേഡായി ക്രിയേറ്റ് ചെയ്യുന്നവര്‍ അനവധിയാണ്. ഇതെല്ലാം ഡാറ്റ ബ്രീച്ചിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും വഴിവെച്ചേക്കാം. എന്നാല്‍ ഇതല്ലാതെ ശക്തമായ പാസ്വേര്‍ഡുണ്ടാക്കുന്നത് എങ്ങനെയാണ്
അക്ഷരങ്ങള്‍ക്കും അക്കങ്ങള്‍ക്കുമൊപ്പം #, @ തുടങ്ങിയ ക്യാരക്ടറുകള്‍ ചേര്‍ക്കുന്നത് പാസ്വേഡ് ശക്തമാക്കും. അപ്പര്‍കേസ്, ലോവര്‍കേസ് എന്നിവയുടെ അക്ഷരങ്ങളില്‍ ഉപയോഗിക്കുക. നീളമേറിയ പാസ്വേഡും ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ക്ക് സുരക്ഷിതമാക്കാന്‍ സഹായകമാകുന്ന കാര്യമാണ്. ഓര്‍മ്മിച്ചു വെക്കുകയെന്നത് എളുപ്പമായിരിക്കില്ലെങ്കിലും മറ്റൊരാള്‍ക്ക് ഈ പാസ്വേഡ് ഹാക്ക് ചെയ്യാന്‍ പ്രയാസമാകും
എടിഎം മുതല്‍ ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ വരെ ഒരേ പാസ്വേഡ് തന്നെ പല അക്കൗണ്ടുകള്‍ക്ക് നല്‍കുന്ന രീതിയും നമുക്കുണ്ട്. ഇതൊഴിവാക്കി വിവിധ അക്കൗണ്ടുകള്‍ക്ക് പല പാസ്വേഡുകള്‍ സെറ്റ് ചെയ്യണം. സുരക്ഷ ഇരട്ടിപ്പിക്കാന്‍ ടു-ഫാക്ടര്‍ ഒതെന്‍ടിക്കേഷന്‍ സെറ്റ് ചെയ്യുന്നതും നല്ലതാണ്. ഇങ്ങനെ ചെയ്താല്‍ നാം അപ്രൂവ് ചെയ്യാതെയോ ഒടിപി നല്‍കാതെയോ രണ്ടാമതൊരാള്‍ക്ക് ഓണ്‍ലൈന്‍ അക്കൗണ്ടിലേക്ക് പ്രവേശിക്കാനാവില്ല എന്നത് മനസ്സിലാക്കുക.
Discussion about this post