ന്യൂഡൽഹി: യുദ്ധമുഖത്ത് നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് എത്താൻ അകമഴിഞ്ഞ സഹായിച്ച കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും നന്ദി പറഞ്ഞ് സുഡാനിൽ നിന്നെത്തിയ ഇന്ത്യൻ സംഘം. ഡൽഹിയിൽ പറന്നിറങ്ങിയ അവർ ഭാരത് മാതാ കീ ജയ് വിളിച്ചും. ഇന്ത്യൻ നേവി സിന്ദാബാദും മുഴക്കി.
സുഡാനിൽ നിന്നെത്തിയ സംഘം ഇന്ത്യൻ സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി പറഞ്ഞു. ”ഞങ്ങൾ അവസാനം ജന്മനാട്ടിൽ തിരിച്ചെത്തി.ജിദ്ദയിലെത്തിയ ഞങ്ങൾക്ക് നമ്മുടെ യഥാർത്ഥ ഹീറോകളായ ജവാൻമാർ സമ്പൂർണമായ സ്വീകരണവും സേവനവും നൽകി. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയോടും മുഴുവൻ രാജ്യത്തോടും വളരെ നന്ദിയുള്ളവരാണെന്ന് സംഘത്തിലൊരാൾ വ്യക്തമാക്കി.
ഇന്നലെ രാത്രിയോടെ 360 പേരും ഇന്ന് ഉച്ചയോടെ വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ഹെവി ലിഫ്റ്റ് വിമാനത്തിൽ നിന്ന് നിന്ന് 246 പേരുമാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്.
അതേസമയം സുഡാനിലെ സംഘർഷ മേഖലകളിൽ നിന്ന് 1,700-ലധികം ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിച്ചു, എല്ലാ പൗരന്മാരെയും എത്രയും വേഗം അപകടത്തിൽ നിന്ന് കരകയറ്റാൻ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര പറഞ്ഞു. 3,400 ഇന്ത്യക്കാർ ഓൺലൈനിൽ രജിസ്റ്റർ ചെയ്യുകയോ കാർട്ടൂമിലെ എംബസിയുമായി ബന്ധപ്പെടുകയോ ചെയ്തിട്ടുണ്ടെന്നാണ് വിവരം.
Discussion about this post